റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹരിപ്പാട് നിയന്ത്രണം തെറ്റിയ ലോറി വീടിനു മുന്നിലെ നെറ്റ് വേലി ഇടിച്ചു തകർത്തു

December 29, 2021 - 8:43 am

ഹരിപ്പാട്: വീയപുരം എടത്വാ റോഡിൽ മങ്കോട്ടച്ചിറയിൽ നിയന്ത്രണം തെറ്റിയ ലോറി വീടിനു മുന്നിലെ നെറ്റ് വേലി ഇടിച്ചു തകർത്തു. കഴിഞ്ഞദിവസം രാവിലെ പത്തരയോടെ ചരക്കുമായി എത്തിയ ലോറിയുടെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. മങ്കോട്ടച്ചിറ കടമ്പാട്ട് സദാനന്ദന്റെ വീട്ടിലേക്കാണ് ടിപ്പര്‍ ഇടിച്ചു കയറിയത്.

സമീപത്തെ ചെമ്മണ്ണിൽ ടയർ താഴ്ന്നതിനാലാണ് ദുരന്തം ഒഴിവായത്. ടയർ താഴ്ന്നില്ലങ്കിൽ വീടിന്റെ മുൻവശത്തെ ഭിത്തി ഇടിച്ചു തകർക്കുകയും ആളപായം ഉണ്ടാവുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഈ വീട്ടിൽ മരണാനന്തര സഞ്ചയന കർമ്മങ്ങളും നടന്നിരുന്നു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *