ചേളന്നൂര്‍ ; തെയ്യംകലാകരന്‍ ഹൃദയാഘാതം മൂലം മരിച്ചു.വെളളാട്ടം കെട്ടിയാടുന്നതിനിടെയായിരുന്നു മരണം. ചേളന്നൂര്‍ കുമാരസ്വാമി വാളപ്പുറത്ത ജിജീഷ് (39) ആണ് മരിച്ചത്. വെളളാട്ടം കഴിഞ്ഞ് ചമയങ്ങള്‍ അഴിച്ചുമാറ്റുന്നതിനടെയാണ് ഹൃദയാഘാതം ഉണ്ടായത്. 2022 ജനുവരി 15ന് വൈകിട്ട മൂന്നുമണിയോടെ മോരിക്കര പുത്തലത്ത് കുലവന്‍കാവിലെ പരിപാടിക്കിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ സ്വകാര്യ ആശുപത്രിയെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അറിയപ്പെടുന്ന ചെണ്ട- തെയ്യം കലാകാരനായ ജിജീഷ് ഓട്ടോ ഡ്രൈവറുമാണ് . പ്രമുഖ വാദ്യ-തെയ്യം കലാകാരന്‍ സിദ്ധാര്‍ത്ഥന്റെയും ലീലയുടെയും മകനാണ് ഭാര്യ രേണു. ഏകമകന്‍ വിനായകന്‍(നാലാം ക്ലാസ് വിദ്യാര്‍ത്ഥി) സഹോദരങ്ങള്‍: ജീനാകുമാരി, പരേതയായ ജീജാകുമാരി.
