റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തു മണിക്കൂറിലേറെ നീണ്ട ശ്രമം: അക്രമിയെ വധിച്ച് ടെക്സസ് പള്ളിയിലെ ബന്ദികളെ മോചിപ്പിച്ചു

January 17, 2022 - 10:36 am

ഹൂസ്റ്റണ്‍: ഭീകരക്കുറ്റത്തിന് യു.എസില്‍ 86 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന പാക്് തടവുകാരി ലേഡി ക്വയ് എന്നറിയപ്പെടുന്ന ആഫിയ സിദ്ദിഖിയുടെ മോചനം ആവശ്യപ്പെട്ട് യു.എസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലുപേരെ തോക്കുചൂണ്ടി ബന്ദികളാക്കിയ അക്രമിയെ വധിച്ചു. പത്തു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ വധിച്ച് ബന്ദികളെ മോചിപ്പിച്ചത്. പോലീസ് വന്നാല്‍ ബന്ദികളെ കൊല്ലുമെന്ന് അക്രമി ഭീഷണി മുഴക്കിയിരുന്നെങ്കിലും എഫ്.ബി.ഐയും പോലീസുമെത്തി ജൂതപ്പള്ളി വളഞ്ഞ് ബന്ദികളെ മോചിപ്പിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.ആഫിയയുടെ മോചനം ആവശ്യപ്പെട്ട് അല്‍ ക്വയ്ദ നേരത്തെ രംഗത്തെത്തിയിരുന്നു. പാകിസ്താനില്‍ രണ്ടുതവണ ബന്ദിനാടകങ്ങള്‍ അരങ്ങേറി. 2014ല്‍ ഐ.എസ്. ഭീകരര്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ജെയിംസ് ഫോളിയുടെ തലവെട്ടിയതും ഇതുമായി ബന്ധപ്പെട്ടാണ്. അതേ സമയം, ആഫിയയുടെ തടവുശിക്ഷയ്ക്കെതിരേ പാകിസ്താനില്‍ വലിയ പ്രതിഷേധമുണ്ട്. അവര്‍ നിരപരാധിയാണെന്നാണ് പാകിസ്താനില്‍ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *