റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: ജില്ലാ ഒളിംബിക്സ് ഗെയിംസ്-അത്ലറ്റിക്സ് സംഘാടക സമിതി രൂപീകരിച്ചു

January 18, 2022 - 4:46 pm

വയനാട്: ജില്ലാ ഒളിംബിക്സ് ഗെയിംസിന്റെ ഭാഗമായി നടത്തുന്ന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 23 ന് മീനങ്ങാടി ഗ്രാമ പഞ്ചയത്ത് സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ്.  ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.അസൈനാര്‍ എന്നിവര്‍ രക്ഷാധികരികളും കെ.ഇ.വിനയന്‍ ചെയര്‍മാനും കെ.പി. നുസ്രത്ത് വൈസ് ചെയര്‍മാനും ലൂക്കാഫ്രാന്‍സിസ് കണ്‍വീനറും വി.പി.യോയാക്കി ജോ. കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. യോഗം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി.നുസ്രത്ത് അദ്ധ്യക്ഷത വഹിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *