റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ചു കൊന്നു

January 30, 2022 - 8:32 am

ചെന്നൈ: മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ ചുറ്റിക കൊണ്ട്‌ അടിച്ചുകൊന്നു. ചെന്നൈ ഒട്ടേരിയില്‍ 20 വയസുളള മകളെ പിതാവ്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സംഭവം. തുടര്‍ന്ന്‌ രക്തം പുരണ്ട ചുറ്റികയുമായി ഭാര്യ നേരിട്ട്‌ പോലീസില്‍ കീഴടങ്ങുകയായിരുന്നു. മദ്യപിച്ചെത്തിയ ഭര്‍ത്താവ്‌ തന്റെ കണ്‍മുന്നില്‍ വച്ച്‌ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ്‌ ഭാര്യ തലക്കടിച്ചു കൊന്നത്‌.

രാത്രി മകളുടെ കരച്ചില്‍ കേട്ട ഉണര്‍ന്ന അമ്മ കണ്ടത്‌ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ഭര്‍ത്താവിനെയാണ്‌ . അമ്മയും ഇളയ മകനും ചേര്‍ന്ന്‌ പിടിച്ചുമാറ്റാന്‍ ശ്രമിച്ചങ്കിലും ഇയാള്‍ ഇരുവരെയും മര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന്‌ കയ്യില്‍കിട്ടിയ ചുറ്റികകൊണ്ട്‌ ഭര്‍ത്താവിന്റെ തലക്ക്‌ ആഞ്ഞടിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പോലീസ്‌ സ്‌റ്റേഷനില്‍ പോയി കീഴടങ്ങി.

ആദ്യം കൊലപാതകത്തിന്‌ കേസെടുത്ത പോലീസ്‌ പിന്നീട്‌ അതുമാറ്റി സ്വയം രക്ഷിക്കുന്നതിനും മകളെ രക്ഷപെടുത്തുന്നതിനും വേണ്ടിയുളള പ്രതിരോധത്തിനിടയിലാണ്‌ ഭര്‍ത്താവ്‌ കൊല്ലപ്പെട്ടതെന്ന്‌ കണ്ടെത്തി. ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിനിടയില്‍ സംഭവിച്ചത്‌ എന്നാണ്‌ പോലീസ്‌ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *