പാലക്കാട്: പാലക്കാട് സഞ്ജിത്ത് കൊലപാതകത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകൻ കൂടി പിടിയിൽ. കൊലയാളി സംഘത്തിലെ അഞ്ചാമനായ അത്തിക്കോട് സ്വദേശിയെയാണ് പിടികൂടിയത്.
ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരും പൊലീസ് കസ്റ്റഡിയിലായി. സഞ്ജിത്തിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കേയാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചാമനും അറസ്റ്റിലാവുന്നത്.
കേസിൽ ഫെബ്രുവരി 10നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചിരുന്നു.
