റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ധിപ്പിക്കില്ല: മന്ത്രി ജി.ആര്‍. അനില്‍

February 3, 2022 - 8:36 pm

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണെണ്ണ വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍. ഫെബ്രുവരി 1, 2 തീയതികളിലായി മണ്ണെണ്ണയുടെ വിലയില്‍ ഓയില്‍ കമ്പനികള്‍ വന്‍ വര്‍ധന വരുത്തി. ജനുവരി മാസത്തില്‍ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39 രൂപ വര്‍ധിച്ച് 47.03 ആയി. ഫെബ്രുവരി രണ്ടിന് 2.52 രൂപ വീണ്ടും വര്‍ധിച്ച് 49.55 ആയി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മീഷന്‍, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയും ചേര്‍ന്ന വിലയ്ക്കാണ് റേഷന്‍ കടകളില്‍ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. നിലവില്‍ 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ മണ്ണെണ്ണ നല്‍കുന്നത്.

നിലവിലെ വര്‍ദ്ധന നടപ്പിലാക്കിയാല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന പി.ഡി.എസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകും. എന്നാല്‍ നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്ന വില വര്‍ധന ഒഴിവാക്കി ജനുവരി മാസത്തെ വിലയ്ക്ക് തന്നെ സംസ്ഥാനത്തെ കാര്‍ഡ് ഉടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിന് ആവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയതായി മന്ത്രി അറിയിച്ചു.  സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ 2022 മാര്‍ച്ച് വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബറില്‍ തന്നെ ബന്ധപ്പെട്ട ഓയില്‍ കമ്പനികളില്‍ നിന്നും പൊതുവിതരണ വകുപ്പ് എടുത്തിട്ടുണ്ട്. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *