റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

February 7, 2022 - 8:51 am

കോട്ടയം: വൈക്കത്ത് മാലിന്യം നിറഞ്ഞ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി വിശ്വനാഥനെയാണ് തെക്കേനടയ്ക്ക് സമീപം അന്ധകാരതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടിൽ കമഴ്ന്നു കിടന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു.

തെങ്ങുകയറ്റ തൊഴിലാളിയായ വിശ്വനാഥൻ സൈക്കിളിൽ തോടിനോടു ചേർന്നുള്ള വഴിയിലൂടെ പതിവായി പോകാറുണ്ടായിരുന്നു. മൂന്നു ദിവസമായി വിശ്വനാഥനെ കാണാനില്ലെന്ന് ബന്ധുക്കൾ വൈക്കം പോലിസിൽ പരാതി നൽകിയിരുന്നു. വൈക്കം പൊലിസ് മേൽ നടപടികൾ സ്വീകരിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *