റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളസാഹ്യത്യ അക്കാദമി പുരസ്‌കാര ജേതാവ്‌ ഡോ.എം ഗംഗാധരന്‍ അന്തരിച്ചു

February 9, 2022 - 12:42 pm

പരപ്പനങ്ങാടി: പ്രമുഖ ചരിത്രകാരനും കേരളസാഹ്യത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഡോ.എം .ഗംഗാധരന്‍ (89) അന്തരിച്ചു. പരപ്പനങ്ങാടിയിലെ വസതിയായ കൈലാസത്തില്‍ 2022 ഫെബ്രുവരി 8ചൊവ്വാഴ്ച വൈകിട്ട അഞ്ചുമണിയോടെ യായിരുന്നു അന്ത്യം. മലപ്പുറം നെടുവയലില്‍ ഡോ. പി.കെ നാരായണന്‍ നായരുടെയും മുറ്റായില്‍ പാറുക്കുട്ടി അമ്മയുടെയും മകനായി 1933ലാമ്‌ ജനനം. പരപ്പനങ്ങാടിയിലും കോഴിക്കടേടുമായി സ്‌കൂള്‍ വിദ്യാഭ്യാസം. 1954 ല്‍ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയല്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന ചെന്നൈയില്‍ പോസ്‌റ്റല്‍ ഓഡിറ്റ് വകുപ്പില്‍ ജോലി ചെയ്‌തു.ഇക്കാലയളവില്‍ മലയാള സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളെവുതി. പിന്നീട്‌ വിവവിധ കേളേജുകലില്‍ ചരിത്രാദ്ധ്യാപകനായി. 1970ല്‍ തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചരിത്രദ്ധ്യാപകനായി തുടക്കം. 1976 ല്‍ കോഴിക്കോട്‌ ഗവണ്‍മെന്റ്‌ കോളേജില്‍ ചരിത്ര വിഭാഗം പ്രൊഫസറായി . 1988ല്‍ ഇവിടെനിന്ന വിരമിച്ചു. തുടര്‍ന്ന എംജി യൂണിവേഴ്‌സിറ്രിയുടെ സ്‌കൂള്‍ ഓഫി്‌ ലെറ്റേഴ്‌സില്‍ വിസിറ്റിംഗ്‌ പ്രൊഫസറും റിസേര്‍ച്ച കോ-ഓഡിനേറ്ററുമായി. അമേരിക്ക,ജപ്പാന്‍, ഖത്തര്‍, എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ്‌ സ്‌കോളര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1986 ല്‍ മലബാര്‍ കലാപത്തെക്കുറിച്ചുളള ഗവേഷണത്തിന്‌ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്‌ നേടി ചെട്ടിപ്പടി പട്ടാറമ്പില്‍ യമുനാദേവിയാണ്‌ ഭാര്യ. മക്കള്‍ മാരായണന്‍ എന്ന ഉണ്ണി ,നളിനി (ബാംഗളൂര്‍.മരുമക്കള്‍ അനിത, കരുമാകരന്‍. ചിത്രകാരന്‍ എംജിെസ്‌ മേനോന്‍ സഹോദരീപുത്രനാണ് . സംസ്‌കാരം ഇന്ന (09.02.2022)രാവിലെ 10ന്‌ വസതിയില്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *