ചെറുപുഴ ; ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ പുതുതായി രണ്ട് ക്വാറികള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. ചെറുപുഴ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ദേശീയ ഹരിത ട്രിബ്യാണലിലും പരാതി നല്‍കും. ചൂരപ്പടവ് ക്വാറി അനുവദിച്ചതിന് പിന്നാലെയാണ് രാജഗിരിയിലും രണ്ട് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി ചീഫ് സെക്രട്ടറി ഉത്തരവായത്. ഏകജാലക സംവിധാനം വഴിയാണ് ക്വാറിയുടമകള്‍ പ്രവര്‍ത്തനാനുമതി നേടിയെടുത്തത്. അതിനാല്‍ ക്വാറിയുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ സാധ്യമല്ലാത്തതിനാലാണ് ഹൈക്കടതിയെ സമീപിക്കുന്നത്.
പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ടിഐ മധുസൂദനന്‍ എംഎല്‍എ ഉ്‌ദഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ് എലക്‌സാണ്ടര്‍ ,വൈസ് പ്രസിഡന്റ് റെജി പുളിക്കല്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെകെ ജോയി, എം ബാലകൃഷ്‌ണന്‍ ,കെപി ഗോപീാലന്‍, എം കരുണാകരന്‍, പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ്‌കുമാര്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.ഡി.അഗസ്‌റ്റിന്‍, കെ.കെ സുരേഷ്‌കുമാര്‍, ജോസഫ് മുളളന്‍മട, കെ.ആര്‍.ചന്ദ്രകാന്ത്, ജോബി കായംമാക്കല്‍, എം.ഡി.സുരേഷ്‌കുമാര്‍, രാജു ചൂണ്ട, കെ.എം.ഷാജി, എ.ബാലകൃഷ്‌ണന്‍, എം കരുണാകരന്‍, ബിജുവടക്കന്‍, എ.സി പൗലോസ്, സജി തോപ്പില്‍, സിബി എം.തോമസ്, റെജി ജോസഫ്, എന്നിവര്‍ പ്രസംഗിച്ചു.
