റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാതമംഗലത്ത് പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത സംഭവം; വനിതാ എസ് ഐയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്

February 14, 2022 - 4:17 pm

കണ്ണൂര്‍: പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതിന് മാതമംഗലത്ത് വനിതാ എസ് ഐ രൂപയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്.

സിഐടിയു വിലക്കിയ കടയില്‍ സാധനം വാങ്ങിയ അഫ്സലിന് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഭീഷണി. സി ഐ ടി യു പെരിങ്ങോം ഏരിയ സെക്രട്ടറി എം പി ദാമോദരന്റെ ഭീഷണി പ്രസംഗമാണ് വൈറലായത്.

‘പാര്‍ട്ടി ഓഫീസില്‍ വന്ന് അറസ്റ്റ് ചെയ്യാന്‍ എവിടുന്ന് ധൈര്യം കിട്ടി. ന്യായം അറിഞ്ഞു വേണം ഓഫീസില്‍ കയറാന്‍. വനിതാ എസ് ഐ ആയതുകൊണ്ട് എന്തും ചെയ്യാന്‍ പറ്റില്ല. എന്തിനാണ് കണ്ടവന്റെ ഓശാരം വാങ്ങിച്ചിട്ട് പരാതിക്ക് പിന്നാലെ ഓടുന്നത്. ഇക്കാര്യം നേരത്തേ അറിഞ്ഞിരുന്നെങ്കില്‍ രഞ്ജിത്തിന്റെ രോമത്തില്‍ തൊടാന്‍ നിങ്ങള്‍ക്ക് കഴിയില്ല,​ സാമാന്യം വിവരം ഉണ്ടെങ്കില്‍ ഉത്സവം നടക്കുന്ന സാഹചര്യം മനസിലാക്കേണ്ടേ.. ഇങ്ങനെയൊരു സ്ഥലത്ത് താന്തോന്നിത്തരം കാണിക്കാന്‍ ധൈര്യം തന്നതാരാണ്. “

സി ഐ ടി യുവിന്റെ സമര പന്തലിലെ പ്രസം​ഗത്തിലായിരുന്നു നേതാവ് പരസ്യമായി ഭീഷണി ഉയര്‍ത്തിയത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയാണ്. വധശ്രമക്കേസില്‍ പ്രതിയാണ് രഞ്ജിത്ത്. കസ്റ്റഡിയിലെടുത്ത അന്ന് തന്നെ പാര്‍ട്ടി ഇടപെട്ട് പ്രതിയെ ഇറക്കിക്കൊണ്ട് പോകുകയും ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *