റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ആറന്മുള മണ്ഡലത്തില്‍ പുതിയ പോലീസ് സ്റ്റേഷനുകള്‍ പൂര്‍ത്തീകരിച്ച പുതിയ ആറന്മുള പോലീസ് സ്റ്റേഷന്‍

March 5, 2022 - 4:29 pm

ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
പത്തനംതിട്ട: ആറന്മുളയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട എആര്‍ ക്യാമ്പില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെയും, പോലീസ് കണ്‍ട്രോള്‍ റൂമിന്റെയും ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് സ്റ്റേഷനുകളില്‍ ഒന്നാണ് ആറന്മുളയില്‍ പൂര്‍ത്തീകരിച്ചത്. 2018 ലെ പ്രളയത്തില്‍ പഴയ പോലീസ് സ്റ്റേഷന്‍ പൂര്‍ണമായി മുങ്ങിയിരുന്നു.

ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് 2018ലെ സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ വകയിരുത്തി. തുടര്‍ന്ന് 2020 ഓഗസ്റ്റ് മാസത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ ശിലാസ്ഥാപനം നടത്തിയാണ് പുതിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

മൂന്ന് നിലകളിലായി പാര്‍ക്കിംഗ് ഉള്‍പ്പെടെ 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. താഴത്തെ നിലയില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവും മുതിര്‍ന്ന പൗരന്മാര്‍ക്കും, ഭിന്ന ശേഷിക്കാര്‍ക്കും വനിതകള്‍ക്കുമുള്ള വിശ്രമ മുറികളും ഉണ്ട്. സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടം, ഫ്രണ്ട് ഓഫീസ്, റിക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ ഓഫീസ് റൂമുകള്‍ എന്നിവയും സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഭാഗമാണ്.

ഒന്നാം നിലയില്‍ എസ്എച്ച്ഒ ഓഫീസ്, ക്രൈം എസ്‌ഐ, എല്‍ ആന്‍ഡ് ഒ എസ്‌ഐ എന്നിവരുടെ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍, റിസപ്ഷന്‍, ആയുധപ്പുര, ലോക് അപ് മുറികള്‍ എന്നിവയാണ്. രണ്ടാം നിലയില്‍ അഡീഷനല്‍ എസ്‌ഐമാരുടെ ഓഫീസ്, തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന കേന്ദ്രം, റിക്കോര്‍ഡ് റൂം വനിത പൊലീസ് ഓഫീസര്‍മാരുടെ വിശ്രമ കേന്ദ്രം, ലൈബ്രറി, ജിംനേഷ്യം, റിക്രിയേഷന്‍ കേന്ദ്രം എന്നിവയും ഉണ്ടാകും.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള വിശ്രമ മുറിയും കംപ്യൂട്ടര്‍ അനുബന്ധ സൗകര്യങ്ങള്‍ക്കുള്ള പ്രത്യേക മുറിയും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഭാവിയില്‍ സ്റ്റേഷന്‍ സോളാര്‍ ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനവും ഒരുക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *