റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക ഉപഭോക്തൃദിനാചരണംഇന്ന് അഞ്ച് പദ്ധതികൾക്ക്തുടക്കം കുറിക്കും

March 15, 2022 - 6:21 pm

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറു ദിനം കർമ്മ പരിപാടിയുടെ ഭാഗമായി ലോക ഉപഭോക്‌തൃ ദിനമായ ഇന്ന് ( മാർച്ച് 15 )  പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ്  അഞ്ച് പ്രധാന പദ്ധതികൾക്ക്    തുടക്കം കുറിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കുന്ന സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് പദ്ധതികളുടെ ജില്ലാ തല ഉദ്ഘാടനം വൈകീട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി നിർവഹിക്കും. 

വിൽപന നടത്തുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഓപ്പറേഷൻ ജാഗ്രത ,പെട്രോൾ – ഡീസൽ പമ്പുകളിൽ പരിശോധന നടത്തുന്ന ഓപ്പറേഷൻ ക്ഷമത എന്നീ പദ്ധതികളുടെ  ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ നിർവഹിക്കും. ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 10 മുതൽ 12.30 വരെ   ഉപഭോക്തൃ ബോധവത്ക്കരണ സെമിനാറും  ഉച്ച കഴിഞ്ഞ് രണ്ട് മുതൽ 3.30 വരെ  കേരളത്തിനു പുതിയ ഉപഭോക്‌തൃ നിയമം എന്ന വിഷയത്തിൽ  പൊതു സംവാദവും  നടത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *