റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കി ജില്ലാ കളക്ടര്‍ മറയൂര്‍ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു

March 19, 2022 - 9:28 am

മറയൂര്‍: വനാവകാശ രേഖപ്രകാരം ഭൂമി ലഭിക്കാനുളള ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ആദിവാസി മേഖലയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മറയൂര്‍ ചന്ദന വനത്തിനുളളിലെ കവക്കുടി ഊരാണ്‌ സന്ദര്‍ശിച്ചത്‌. വനാവകാശ നിയമ പ്രകാരം ഭൂമി ലഭിക്കാനുളളവര്‍ക്ക്‌ എത്രയും വേഗം ഭൂമി ലഭിക്കുന്നതിനുളള നടപടികള്‍ ദ്രുതഗതിയിലാക്കുന്നതിന്റെ ഭാഗമായാണ്‌ ആദിവാസ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്‌.

ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിനൊപ്പം മറയൂര്‍ ഡി.എഫ്‌ഒ എംജി വിനോദ്‌കുമാര്‍, റെയിഞ്ച്‌ ഓഫീസര്‍മാര്‍, റവന്യൂ വകുപ്പ ജീവനക്കാര്‍ എന്നിവര്‍ ആദവാസികളുടെ പ്രശ്‌നങ്ങള്‍ ആരാഞ്ഞു. ലേല ദിവസമായതിനാല്‍ ചില വിവപണന കേന്ദ്രവും കളക്ടര്‍ സന്ദര്‍ശിച്ചു. ആദിവാസി സ്‌ത്രീകള്‍ ഉള്‍പ്പെടയുളളവരുമായി ആശയവിനിമയം നടത്തി കുടികളില്‍ നിന്നും അടിയന്തിര സാഹചര്യങ്ങളില്‍ ആശുപത്രിയിലും മറ്റും എത്തിച്ചേരുന്നതിനായി ഓഫ്‌ റോഡ്‌ ആംബുലന്‍സ്‌ അനുവദിച്ചുന്‍കണമെന്നും നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നതിനുളള കേന്ദ്രം വേണമെന്നും ആവശ്യപ്പെട്ടു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *