തൃശൂര്‍ : വേദങ്ങള്‍ ഏകത്വത്തിന്റെ ഉദ്‌ഘോഷമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തെക്കേമഠം പുനരുദ്ധാരണം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശങ്കാരാചാര്യര്‍ പഠിപ്പിച്ചതും രണ്ടല്ല എല്ലാം ഒന്നുതന്നെയാണെ വേദതത്വമാണ്. ഭാരതത്തിന്റെ പാരമ്പര്യം ബഹുസ്വരതയുടേതാണെന്നും നാനാജാതി മതസ്ഥരും പലഭാഷക്കാരും പല വേഷക്കാരും പലവിശ്വാസങ്ങളും ആചാരങ്ങളും കൊണ്ടുനടക്കുന്നവരും ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞുവരുന്നതാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മൂന്നുകോടി രൂപ ചെലവിലാണ് ശങ്കരശിഷ്യമഠങ്ങളിലൊന്നായ തെക്കേമഠത്തിന്റെ പുരാതന നിര്‍മിതി പുനര്‍ നിര്‍മിക്കുന്നത്. പുരാവസ്‌തുവകുപ്പ് നേരിട്ടാണ് തെക്കേമഠത്തിന്റെ നവീകരണം നത്തുന്നത്. പുരാവസ്‌തുവകുപ്പു മുഖേന ഒരു കോടിയും സാസംസ്‌കാരിക വകുപ്പുവഴി രണ്ടുകോടിയുമാണ് അനുവദിച്ചിട്ടുളളത്.
ഉദ്‌ഘാടന സമ്മേളനത്തില്‍ പി.ബാലചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ടി.എന്‍.പ്രതാപന്‍ എംപി,മുന്‍മന്ത്രി വി.എസ് സുനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍,കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പികെ ഷാജന്‍, കൗണ്‍സിലര്‍ പി.കെ സുരേഷ്, വിന്‍സന്റ് പുത്തൂര്‍, ടി.ഗോപിദാസ് , ഇ.ദിനേശന്‍, വടക്കുമ്പാട് നാരായണന്‍, മോഹന്‍ വെങ്കിടകൃഷ്‌ണന്‍, എന്നിവര്‍ പ്രസംഗിച്ചു.
