റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈബ്രറി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

April 26, 2022 - 7:11 pm

പടിഞ്ഞാറത്തറ മഞ്ഞൂറ എസ്.പി.സി  വായനാശാല ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. വായനശാലക്കുളള ടെലിവിഷന്‍, സ്പോര്‍ട്സ് കിറ്റ്, വായനശാലയുടെ സജീവ പ്രവര്‍ത്തനായിരുന്ന കാരക്കല്‍ ഷിനോസിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സ്വരൂപിച്ച കുടുംബ സഹായ ഫണ്ട് തുടങ്ങിയവ ചടങ്ങില്‍ വിതരണം ചെയ്തു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, വാര്‍ഡ് മെമ്പര്‍ കെ.കെ അനീഷ്, ഗ്രാമ പഞ്ചായത്തംഗം  ബഷീര്‍ ഈന്തന്‍, വായനശാല പ്രതിനിധികളായ ബാബു, സന്തോഷ്, ജെയ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *