കൊച്ചി: ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള സ്ഥാപക ജനറല്‍ സെക്രട്ടറി ടി.എസ് മുരളിയുടെ സ്‌മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡിന് മുന്‍ മന്ത്രി പികെ ഗുരുാസന്‍ അര്‍ഹനായി. രാഷ്ട്രീയ പൊതുമണ്ഡലങ്ങളിലും ട്രേഡ് യൂണിയന്‍ രംഗത്തും നല്‍കിയ സമഗ്രമായ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്.
25,000രൂപ യും പ്രശസ്‌തി പത്രവും അടങ്ങുന്ന അവാര്‍ഡ് 2022 മെയ് 12ന് വൈകിട്ട് കൊല്ലം എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന ടി.എസ് മുരളി അനുസ്മരണ ചടങ്ങില്‍ വച്ച് സമ്മാനിക്കും. ബി ഇ എഫ് ഐ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സിയാവുദ്ദീന്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.
