റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കായികതാരം കെ.സി. ലിതാരയുടെ മരണം; കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍

May 12, 2022 - 12:00 pm

പട്‌ന: മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം കെ.സി. ലിതാരയുടെ മരണത്തില്‍ ആരോപണ വിധേയനായ കോച്ച് രവി സിoഗിന് സസ്‌പെന്‍ഷന്‍. അനിശ്ചിത കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. രവി സിംഗ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ല എന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് അതിന് സാധ്യതയില്ലെന്നും റെയില്‍വേ അറിയിച്ചു.

പട്‌നയിലെ ഫ്‌ലാറ്റില്‍ 26 ഏപ്രില്‍ 2022 നാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാസ്‌ക്കറ്റ് ബോളില്‍ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട റെയില്‍വേയുടെ താരം ആണ് കെ.സി. ലിതാര. കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചെറിയ ഗ്രാമമായ പാതിരപ്പറ്റയില്‍ നിന്നാണ് ഇന്ത്യയറിയുന്ന കായികതാരമായി ലിതാര വളര്‍ന്നത്. കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു താരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *