റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കസേരകൊണ്ട് നെറ്റിക്ക് മുറിവേറ്റ വീട്ടമ്മ മരിച്ചു

May 13, 2022 - 8:09 am

ചേർത്തല: കുടുംബക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെയുണ്ടായ തമ്മിലുണ്ടായ തർക്കത്തിനിടയിൽ കസേരയുടെ ഏറുകൊണ്ട് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് വട്ടക്കര തുണ്ടിയിൽ നിവർത്ത് കുമാരി(53) ആണ് മരിച്ചത്. എഴുപുന്നയിൽ താമസിച്ചിരുന്ന ഇവർ അടുത്തിടെയാണ് കടക്കരപ്പള്ളിയിലേക്ക് താമസം മാറ്റിയത്. പത്ത് നാൾ മുമ്പാണ് ഇവർക്ക് പരിക്കേറ്റത്.

കസേരകൊണ്ട് നെറ്റിക്കു മുറിവേറ്റ ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിലേക്കു മടങ്ങിയിരുന്നു. ഇതിനു ശേഷം മൂന്നു തവണ ആശുപത്രിയിലെത്തിയിരുന്നെന്നും സ്‌കാനിങ് നടത്തിയപ്പോൾ തലക്കു കുഴപ്പമില്ലെന്നുള്ള വിവരമാണ് ആശുപത്രിയിൽ നിന്നും പൊലീസിന് ലഭിച്ചിരിക്കുന്നത്. 2022 മെയ് 11ന് ഉച്ചയോടെയാണ് അസ്വസ്ഥത തുടങ്ങിയത്. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുത്തു.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റുമോർട്ടം നടത്തി മരണകാരണം അറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പട്ടണക്കാട് പൊലീസ് അറിയിച്ചു. മക്കൾ: മനോജ്,മീര. മരുമകൾ:അശ്വതി. സംസ്‌കാരം മെയ് 13 വെള്ളിയാഴ്ച വീട്ടുവളപ്പിൽ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *