റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുട്ടികളെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാവുകയാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ്

May 24, 2022 - 8:33 am

കൊച്ചി: കുട്ടികളെ റാലികളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ കുട്ടികൾ മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന് കോടതിയുടെ ചോദ്യം. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമർശം. പോപുലർ ഫ്രണ്ട് റാലിയിൽ കുട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ പരാമർശം.

കുട്ടികളെ കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാവുകയാണെന്ന് ജസ്റ്റിസ് പി ഗോപിനാഥ് കുറ്റപ്പെടുത്തി. ഈ കുട്ടികൾ വളർന്നു വരുമ്പോൾ ഇവരുടെ മനസ് എങ്ങനെയാണ് രൂപപ്പെട്ടിട്ടുണ്ടാവുകയെന്ന് ചോദിച്ച അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും മത സ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നത് അഭികാമ്യമാണോയെന്നും ചോദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *