റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഡ്വ.പി.സതീദേവി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ

May 26, 2022 - 9:15 am

തിരുവനന്തപുരം ; വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി അഡ്വ. വി. സതീദേവി ചുമതലയേറ്റു. ആറാം കമ്മീഷന്റെ ഇടക്കാല അദ്ധ്യക്ഷയായി 2021 ഒക്ടോബര്‍ 1 ന്‌ ചുമതലയേറ്റിരുന്ന സതീദേവിയുടെ അദ്ധ്യക്ഷ പദവിയുടെ കാലാവധി 2022 മെയ്‌ 24 ചൊവ്വാഴ്‌ച അവസാനിച്ചിരുന്നു.

ഇതിനുപിന്നാലെ കമ്മീഷന്റെ പുതിയ അദ്ധ്യക്ഷയായി സതീദേവിയെ നിയമിച്ച്‌ വിജ്ഞാപനം ഇറങ്ങിയിരുന്നു. അഞ്ചുവര്‍ഷമാണ്‌ കമ്മീഷന്റെ കാലാവധി രാവിലെ കമ്മീഷന്‍ ആസ്ഥാനത്തെത്തിയ അഡ്വ.പി സതീദേവിയെ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സോണിയാ വാഷിങ്‌ടണും മറ്റുജീവനക്കാരും ചേര്‍ന്ന്‌ സ്വീകരിച്ചു. അഞ്ചുവര്‍ഷത്തെ കാലാവധി മെയ്‌ 24ന്‌ പൂര്‍ത്തിയാക്കിയ കമ്മീഷന്‍ അംഗം അഡ്വ.എംഎസ്‌ താരയ്‌ക്ക്‌ കമ്മീഷന്‍ ആസ്ഥാനത്ത്‌ കഴിഞ്ഞ ദിവസം യാത്രയയപ്പ്‌ നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *