റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്നുകളുമായി ദമ്പതികള്‍ പിടിയില്‍

May 26, 2022 - 9:17 am

കായംകുളം : കായംകുളത്ത്‌ 70 ഗ്രം എംഡിഎംഎയുമായി ദമ്പതികള്‍ പിടിയിലായി. കായംകുളം കണ്ണമ്പളളി സ്വദേശി ചാലുവടക്കേതില്‍ അനീഷ്‌ (24) ,കായംകുളം കൊറ്റുകുളങ്ങര തൈപ്പറമ്പില്‍ ആര്യ(19) എന്നിവരാണ്‌ പോലീസിന്റെ പിടിയിലായ ദമ്പതികള്‍. ഇവരുടെ പക്കല്‍ നിന്നും 70 ഗ്രാം എംഡിഎംഎയാണ്‌ പിടിച്ചെടുത്തത്‌. വിപണിയില്‍ ഇതിന്‌ 3.5 ലക്ഷത്തോളം രൂപ വിലവരും. കായം കുളം ജിഡിഎം ഓഡിറ്റോറിയത്തിന്‌ സമീപത്തുവച്ചാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്യുന്നത്‌. ബസില്‍ കായംകുളത്തുവന്നിറങ്ങി വീട്ടിലേക്കുപോകാന്‍ വാഹനം കാത്തുനില്‍ക്കവെ 2022 മെയ്‌ 25 ബൂധനാഴ്‌ചയാണ്‌ ഇവര്‍ പിടിയിലാവുന്നത്‌.

നര്‍ക്കോട്ടിക്‌ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കായംകുളത്തുനടത്തിയ വാഹന പരിശോധനയില്‍ പുലര്‍ച്ചെ 5 മണിയോടെ ദേശീയപാതയില്‍ കെ.എസ്‌ആര്‍ടിസി ബസറ്റാന്റിന്‌ തെക്കുവശത്തുനിന്നുമാണ്‌ ഇവരെ കസ്‌റ്റഡിയെടുത്തത്‌.

പിടിയാലായ ദമ്പതികളെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. ഇവര്‍ കടത്തിക്കൊണ്ടു വന്നിരുന്ന മയക്കുമരുന്നുകള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ്‌ വിറ്റിരുന്നതെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അനീഷിനെതിരെ കനകക്കുന്ന്‌ പോലീസ്‌ സ്‌റ്റേഷനില്‍ വധശ്രമ കേസ്‌ നിലവിലുണ്ട്‌. വധശ്രമക്കേസില്‍ ജാമ്യത്തിലിരിക്കെയാണ്‌ പത്തൊമ്പതുകാരി ആര്യയുമായി അനീഷ്‌ പ്രണയത്തിലാവുന്നത്‌. അതേതുടര്‍ന്ന്‌ വീട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ഇരുവരും നാടുവിടുകയായിരുന്നു.പിന്നാലെ വീട്ടുകാര്‍ കായംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയെങ്കിലും കോടതി ഇവരുടെ ഇഷ്ടപ്രകാരം വിട്ടു. പിന്നീട്‌ ഇവര്‍ രജിസറ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

മാസത്തില്‍ രണ്ടോമൂന്നോ തവണ സംസ്ഥാനത്തിന്‌ പുറത്തുപോയി എംഡിഎംഎ വാങ്ങാറുണ്ടെന്നാണ്‌ ദമ്പതികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഇവ കായംകുളം കേന്ദ്രീകരിച്ചുളള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ്‌ നല്‍കാറുളളതെന്നും ഇവര്‍ പോലീസിനോട്‌ പറഞ്ഞു. എംഡിഎംഎ ഗ്രാമിന്‌ 1500 രൂപയ്‌ക്കാമ്‌ ഇവര്‍ വാങ്ങുന്നത്‌. 5,000രൂപ നിരക്കിലാണ്‌ ഇവര്‍ വില്‍ക്കുന്നത്‌. ലക്ഷങ്ങല്‍ വിലവരുന്ന മയക്കുമരുന്നാണ്‌ അനീഷും ആര്യയും ചേര്‍ന്ന്‌ കടത്താന്‍ ശ്രമിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *