റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിമത എം.എല്‍.എമാരുടെ എട്ടു ദിവസത്തെ താമസത്തിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ ചിലവഴിച്ചത് 70 ലക്ഷം രൂപ

July 2, 2022 - 12:42 pm

ഗുവാഹത്തി: ശിവസേന വിമത എം.എല്‍.എമാരുടെ എട്ടു ദിവസത്തെ താമസത്തിനായി ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചിലവഴിച്ചത് 70 ലക്ഷം രൂപ. ഭക്ഷണത്തിനായി ചിലവിട്ടത് 22 ലക്ഷം രൂപ. വിമത എം.എല്‍.എമാര്‍ ഗുവാഹത്തിവിടും മുമ്പ് ബില്ലടച്ചതായും ഹോട്ടല്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഹോട്ടലിന്റെ വിവിധ നിലകളിലായി 70 മുറികളാണ് ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള മഹാരാഷ്ട്ര എം.എല്‍.എമാര്‍ക്കായി ബുക്ക് ചെയ്തിരുന്നത്. ജൂണ്‍ 22 മുതല്‍ 29 വരെ റസ്റ്റോറന്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഹോട്ടലിലെ താമസക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം പൂര്‍ണമായി നിയന്ത്രിക്കുകയും ചെയ്തു.എട്ടു ദിവസത്തെ താമസത്തിനായി 68-70 ലക്ഷം രൂപ അടച്ചതായി ഹോട്ടല്‍വൃത്തങ്ങള്‍ വ്യക്തമാക്കി. ഡീലക്സ് മുറികള്‍ ഉള്‍പ്പെടെയാണ് ഇവര്‍ക്കായി ക്രമീകരിച്ചിരുന്നത്. വിമത എം.എല്‍.എമാരുടെ ഭക്ഷണത്തിനായുള്ള ബില്‍ 22 ലക്ഷം രൂപയാണ്. റൂം ബുക്കിങ്ങിനൊപ്പം ലഭിക്കുന്ന സൗജന്യസേവനങ്ങള്‍ അവര്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍, സ്പാ പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും ഹോട്ടല്‍വൃത്തങ്ങള്‍ വ്യക്തമാക്കി. സാധാരണ അതിഥികളെപ്പോലെയായിരുന്നു എം.എല്‍.എമാര്‍ ഹോട്ടലില്‍ താമസിച്ചിരുന്നത്. ബില്‍ കുടിശികയില്ലെന്നും പണം പൂര്‍ണമായി തന്നുതീര്‍ത്തെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *