റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓൺലൈൻ വ്യാപാര കമ്പനിയുടെ പേരിൽ നാലര കോടിയുടെ തട്ടിപ്പ്; പ്രതി പിടിയിൽ

July 4, 2022 - 2:51 pm

തിരുവനന്തപുരം: ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകും എന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിൽ വെച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഷിജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ഓൺലൈൻ വ്യാപാര കമ്പനികളുടെ സെന്റർ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ പത്ത് ദിവസം കൊണ്ട് ഇരട്ടിയാകും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കോഴിക്കോട് പെരുമണ്ണ സ്വദേശിയുടെ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഷിജി അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നാലര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം. ഓൺലൈൻ വ്യാപാരസ്ഥാപനങ്ങളുടെ സെല്ലർ അക്കൗണ്ടുകളിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലാസ് ട്രേഡിങ് സ്ഥാപനങ്ങളിലൂടെ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. കോഴിക്കോട് ജില്ലയ്ക്ക് പുറമേ പാലക്കാട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് തട്ടിപ്പ് നടത്തിയതായി പരാതി ഉള്ളത്.

ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സ്വദേശികളാണ് കൂട്ടുപ്രതികൾ. ഒരാഴ്ച നീണ്ട പശ്ചിമബംഗാളിലെ അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ മറ്റു സാമ്പത്തിക തട്ടിപ്പ് കേസുകളും ഉള്ളതായാണ് വിവരം. അന്വേഷണം ആവശ്യമായതിനാൽ പ്രതിയെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *