റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ: വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

July 10, 2022 - 5:56 am

അബുദാബി: യുഎഇയിൽ പലയിടങ്ങളിലും കനത്ത മഴ. വിവിധ സ്ഥലങ്ങളിൽ മഴ പെയ്യുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കൾ പങ്കുവെച്ചു. മഴയുടെ പശ്ചാത്തലത്തിൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

വാഹനമോടിക്കുമ്പോൾ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ മാറിവരുന്ന വേഗപരിധി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വാഹനയാത്രികർക്ക് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അൽ ഐൻ നഗരത്തിലുൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ താപനില കുറഞ്ഞു. അബുദാബി, ഷാർജ, ദുബൈ തുടങ്ങിയ എമിറേറ്റുകളിൽ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. വരും ദിവസങ്ങളിലും വിവിധ മേഖലകളിൽ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *