റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പണപ്പെരുപ്പനിരക്ക് ഉയര്‍ന്നുതന്നെ: 7.01 %

July 13, 2022 - 10:47 am

ന്യൂഡല്‍ഹി: ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ജൂണ്‍ മാസത്തിലും 7.01 ശതമാനത്തില്‍ തുടരുന്നു. തുടര്‍ച്ചയായ ആറാം മാസവും റിസര്‍വ് ബാങ്ക് പ്രവചിച്ച സഹിഷ്ണുതാ പരിധിക്കു മുകളിലാണ് ചില്ലറ വില പണപ്പെരുപ്പനിരക്ക്. മേയില്‍ പണപ്പെരുപ്പ നിരക്ക് 7.04 ശതമാനമാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോള ഉല്‍പന്ന വിലകളിലുണ്ടായ കയറ്റവും ഉയര്‍ന്ന എണ്ണവിലയുമാണു പണപ്പെരുപ്പനിരക്ക് ആര്‍.ബി.ഐയുടെ സഹിഷ്ണുതാ പരിധിയായ ആറിനുമുകളില്‍ എത്തിച്ചത്. പണപ്പെരുപ്പം നേരിടുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് 90 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.9 ശതമാനത്തില്‍ എത്തിച്ചിരുന്നു. വരുംമാസങ്ങളിലും പലിശനിരക്ക് ഉയര്‍ത്തല്‍ തുടരും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *