റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2022-ലെ ലോകത്തിലെ സന്ദർശിക്കേണ്ടുന്ന 50 മനോഹരമായ സ്ഥലങ്ങളിലെ പട്ടികയിൽ കേരളവും

July 13, 2022 - 10:25 am

ന്യൂയോർക്ക്: 2022-ലെ ലോകത്തിലെ സന്ദർശിക്കേണ്ട 50 മനോഹരമായ സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടംപിടിച്ചു. ഒപ്പം അഹമ്മദാബാദ് നഗരവും പട്ടികയിൽ ഉണ്ട്. ടൈം മാഗസിനാണ് ഈ പട്ടിക തയ്യാറാക്കിയത്.

കേരളത്തെ കുറിച്ചുള്ള ടൈം മാഗസിന്റെ പ്രൊഫൈൽ പറയുന്നത് ഇങ്ങനെയാണ് മനോഹരമായ ബീച്ചുകളും, സമൃദ്ധമായ കായലുകളും, ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിൽ ഒന്നായി കേരളം. ഈ വർഷം പരിവേക്ഷണത്തിനും, താമസത്തിനും ഒരു പുതിയ പ്രചോദനം നൽകുന്നതിനായി കേരളം ഇന്ത്യയിൽ മോട്ടോർ – ഹോം ടൂറിസം വർദ്ധിപ്പിക്കുകയാണ്. സംസ്ഥാനത്തെ ആദ്യത്തെ കാരവൻ പാർക്ക് കാരവൻ മെഡോസ് മനോഹരമായ ഹിൽ സ്റ്റേഷനായ വാഗമണിൽ തുറന്നു.

ഹൗസ് ബോട്ട് ടൂറിസം സംസ്ഥാനത്ത് വലിയ വിജയമാണ്. ഇത്തരത്തിൽ കാരവൻ ടൂറിസവും സംസ്ഥാനത്ത് വിജയത്തിലേക്കാണ്. ആയിരത്തിലധികം ക്യാമ്പർമാർ ഇതിനകം കേരളത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇത് കേരളത്തിന്റെ പുതുമയും അതുല്യവുമായി അവസരമാണെന്നും മാഗസിൻ കൂട്ടിച്ചേർത്തു. കടൽ തീരങ്ങളും, പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാൻ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിൻ പറയുന്നു.

ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക നഗരമായ അഹമ്മദാബാദിൽ പുരാതന ലാൻഡ് മാർക്കുകളും സമകാലിക നവീകരണങ്ങളും ഉണ്ടെന്നും ഈ നഗരം ” സാംസ്കാരിക വിനോദസഞ്ചാരത്തിന്റെ മെക്ക ” ആണെന്നും മാഗസിൻ പറയുന്നു. അന്താരാഷ്ട്ര തലത്തിലെ ട്രാവൽ ജേർണലിസ്റ്റുകളുടെ ഇടയിൽ നടത്തിയ അഭിപ്രായ സ്വരൂപണത്തിലൂടെയാണ് 2022-ലെ ലോകത്തിലെ സന്ദർശിക്കേണ്ട 50 മനോഹരമായ സ്ഥലങ്ങളുടെ പട്ടിക ടൈം മാഗസിൻ തയ്യാറാക്കിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *