Tag
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു

July 25, 2022 - 9:51 am

കണ്ണൂർ: കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയവീട്ടിൽ ജിംനേഷനാണ് മരിച്ചത്. സിപിഎം പ്രവർത്തകർ മർദ്ദിച്ചതിനെ തുടർന്നാണ് ജിംനേഷ് മരിച്ചതെന്ന് ആർഎസ്എസ് ആരോപിച്ചു. എന്നാൽ പിണറായിയിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകർക്കൊപ്പം ആശുപത്രിയിൽ കൂട്ടിരിപ്പുകാരനായി നിന്നയാളാണ് ജിംനേഷ് എന്നും, ആശുപത്രിയിൽ വെച്ചാണ് ഇയാൾ കുഴഞ്ഞുവീണു മരിച്ചതെന്നും പോലീസ് പറയുന്നു. 24/07/22 ഞായറാഴ്ച പിണറായിയിൽ സിപിഎം – ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *