റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മങ്കി പോക്സ്; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

August 3, 2022 - 12:04 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി കുരങ്ങ് വസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. യുഎഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് 02/08/22 ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരെ നിരീക്ഷണത്തിലാക്കി.

സംസ്ഥാനത്ത് ഇതുവരെ കുരങ്ങ് വസൂരി സ്ഥിരീകരിച്ചത് അഞ്ചുപേർക്ക്. വ്യാപനത്തോത് വളരെ കുറവെന്ന് വിലയിരുത്തുമ്പോഴും കുരങ്ങ് വസൂരിയിൽ ജാഗ്രത ശക്തമാക്കുകയാണ് സർക്കാർ. രോഗലക്ഷണങ്ങൾ ഉള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും ആശങ്ക വേണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. 02/08/22 ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കി. അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കി. നിലവിൽ ചികിത്സയിലുള്ള മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ആദ്യം രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശിയെ ഡിസ്ചാർജ് ചെയ്തിരുന്നു. തൃശൂരിൽ കുരങ്ങ് വസൂരിയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്തുനിന്നെത്തുന്നവർ കനത്ത ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുള്ളത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *