റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയേയും അവരുടെ മാതാപിതാക്കളേയും വെട്ടിപരിക്കേൽപ്പിച്ച യുവാവിനെ പോലീസ് തെരയുന്നു

August 21, 2022 - 6:58 am

തൃശ്ശൂ‍ർ: ഭാര്യയേയും അവരുടെ മാതാപിതാക്കളേയും യുവാവ് വെട്ടിപരിക്കേൽപ്പിച്ചു. തൃശ്ശൂർ തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ (55), ഭാര്യ നസീമ (50), ദമ്പതികളുടെ മകൾ അഷിത (25) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നുറൂദ്ദീന്റെ തലയിലും അഷിതയുടെ ദേഹത്ത് മുഴുവനും വെട്ടേറ്റ മുറിവുകളുണ്ട്.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഇവരെ ആക്രമിച്ച അഷിതയുടെ ഭർത്താവ് ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *