റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂത്തോട്ട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം

August 21, 2022 - 10:06 pm

പൂത്തോട്ട: സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി പൂത്തോട്ട സാമൂഹികാരോഗ്യ  കേന്ദ്രത്തിൽ നിർമിക്കുന്ന പുതിയ ഒ. പി. ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം കെ. ബാബു എം.എൽ.എ. നിർവഹിച്ചു. 32 ലക്ഷം രൂപ ചെലവിൽ ഒ. പി. റൂമുകൾ, കാത്തിരിപ്പ് കേന്ദ്രം, ഫാർമസി നവീകരണം, ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് രാജു പി. നായർ അധ്യക്ഷത വഹിച്ചു.  ഉദയംപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ് സജിത മുരളി മുഖ്യാതിഥിയായി. മുളന്തുരുത്തി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. പ്രദീപ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. കുസുമൻ, എം.പി. ഷൈമോൻ, ആനി അഗസ്റ്റിൻ, മെഡിക്കൽ ഓഫീസർ ഡോ: എം.ജി. സ്മിത, ദേശീയ ആരോഗ്യ മിഷൻ പി. ആർ. ഒ. ലിനി ഫെലിക്സ് തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *