റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്

August 29, 2022 - 12:23 pm

തൃശ്ശൂർ : തൃശ്ശൂർ പുത്തൂരിൽ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്. പോന്നോർ സ്വദേശികളായ ജോണി ഭാര്യ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. കുടിവെള്ള പൈപ്പ് ലൈൻ ചോർന്നു രൂപപ്പെട്ട കുഴിയിലാണ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ വീണത്. പള്ളിയിലേക്ക് പോകുന്നതിനു ഇടയിലാണ് അപകടം ഉണ്ടായത്. പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ജോണി വിശദീകരിച്ചു. റോഡിലെ കുഴി ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും പരിക്കേറ്റ ദമ്പതികൾ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *