അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ്

August 30, 2022 - 10:22 pm

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സെപ്റ്റംബർ മാസത്തിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തുന്നു. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. തിരുവനന്തപുരം ജില്ലയിലെ കമ്മീഷൻ സിറ്റിംഗ് സെപ്റ്റംബർ 2ന് കമ്മീഷൻ ആസ്ഥാനത്ത് ഓഫ്‌ലൈനായും മൂന്നിന് ഓൺലൈനായും നടത്തുന്നതാണ്. രാവിലെ 9 മണി മുതൽ സിറ്റിംഗ് ആരംഭിക്കും.
ഈ തീയതികളിൽ ഹാജരാകുന്നതിന് അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *