Tag
ന്യൂസ് ഡെസ്ക്

കൊല്ലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; പുനലൂർ മുൻ നഗരസഭ കൗൺസിലറും ഭര്‍ത്താവും മരിച്ചു

September 1, 2022 - 2:31 pm

കൊല്ലം: കൊല്ലം പുനലൂർ കലയനാട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48), ഭർത്താവ് ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്. 01/09/22 വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിൽ വന്നിരുന്ന ദമ്പതികൾ നിയന്ത്രണം വിട്ട് ലോറിക്കിടയിൽ പെടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *