റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതിയ പാര്‍ട്ടിയുമായി ഗുലാം നബി, പാര്‍ട്ടി പേര് പിന്നീട്

September 5, 2022 - 10:28 am

ശ്രീനഗര്‍: കോണ്‍ഗ്രസുമായുള്ള നാലു പതിറ്റാണ്ടു നീണ്ട ബന്ധത്തിനു വിരാമമിട്ട് പുറത്തുവന്നു ഒരാഴ്ചയ്ക്കു ശേഷം ഗുലാം നബി ആസാദ് പുതിയ രാഷ്ട്രീയ യാത്ര ആരംഭിച്ചു. പുതിയ പാര്‍ട്ടിയുടെ പേരും പതാകയും ജനങ്ങള്‍ തീരുമാനിക്കുമെന്നു ജമ്മുവില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആസാദ് പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നു ജമ്മുവിലെ സൈനിക് ഗ്രൗണ്ടില്‍ അനുയായികളെ അഭിസംബോധന ചെയ്യവെ ആസാദ് പറഞ്ഞു.73 കാരനായ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി, താന്‍ ഉടന്‍ പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ആദ്യ യൂണിറ്റ്, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീരിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആസാദ് വേദിക്കു സമീപമെത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതാണ് റാലിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.

”ഞാന്‍ ഇതുവരെ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചിട്ടില്ല. ജമ്മു കശ്മീരിലെ ജനങ്ങള്‍ പാര്‍ട്ടിയുടെ പേരും പതാകയും തീരുമാനിക്കും. എല്ലാവര്‍ക്കും മനസിലാകുന്ന ഒരു ഹിന്ദുസ്ഥാനി പേര് ഞാന്‍ പാര്‍ട്ടിക്ക് നല്‍കും” അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *