ഗാങ്‌ടോക്ക്: സിക്കിമിലെ ഹംരോ സിക്കിം പാര്‍ട്ടി (എച്ച്.എസ്.പി) പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും ഇതിഹാസതാരവുമായ ബൈചുങ് ബൂട്ടിയയെ തെരഞ്ഞെടുത്തു.20/09/2022 ഗാങ്‌ടോക്കില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കോണ്‍ഫറന്‍സില്‍ ഐകകണ്‌ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. മൂന്നു വര്‍ഷമാണ് കാലാവധി. പ്രസിഡന്റ് സ്ഥാനത്ത് ബിന ബാസ്‌നെറ്റിന്റെ പിന്‍ഗാമിയാണ് നാല്‍പ്പത്തഞ്ചുകാരനായ ബൂട്ടിയ. നിലവിലെ അഴിമതിഭരണകൂടത്തെ പുറത്താക്കി സിക്കിമില്‍ സംശുദ്ധഭരണം ഉറപ്പാക്കാനുള്ള എച്ച്.എസ്.പിയുടെ പ്രയത്‌നങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ ബൂട്ടിയയ്ക്കു സാധിക്കുമെന്ന് ഉറച്ചവിശ്വാസമുണ്ടെന്ന് എച്ച്.എസ്.പി. ജനറല്‍ സെക്രട്ടറി ബിരാജ് അധികാരി പറഞ്ഞു.
