റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക്‌സഭയിലേക്ക് മത്സരിക്കാനില്ല: നിതീഷ് കുമാര്‍

September 21, 2022 - 8:26 am

പട്‌ന: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍.യു.പിയിലെ ഫുല്‍പുര്‍ മണ്ഡലത്തില്‍നിന്നു നിതീഷ് മത്സരിച്ചേക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍, യു.പിയില്‍നിന്നു സ്ഥാനാര്‍ഥിയാകുന്നതിനേക്കുറിച്ചു ചിന്തിച്ചിട്ടുപോലുമില്ലെന്നു നിതീഷ് വ്യക്തമാക്കി. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് കഴിയാവുന്നത്ര പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കുകയെന്ന ദൗത്യം മാത്രമാണു മുന്നിലുള്ളത്. അതിനിടയില്‍ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ അമ്പരപ്പിച്ചു. അനുയായികളില്‍ ചിലര്‍ക്ക് അത്തരത്തില്‍ താല്‍പര്യമുണ്ടാകാം. എന്നാല്‍, മത്സരിക്കാന്‍ താല്‍പര്യമില്ല- നിതീഷ് പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *