റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഞ്ജു ഏകദിന ടീമില്‍

October 3, 2022 - 10:01 am

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇടം പിടിച്ചു. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്.

മധ്യനിര ബാറ്റര്‍ രജത് പാടീദാര്‍, പേസര്‍ മുകേഷ് കുമാര്‍ എന്നിവര്‍ ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ട്വന്റി20 ലോകകപ്പ് കാരണം പ്രമുഖ താരങ്ങളില്‍ പലരും ഏകദിന പരമ്പരയ്ക്കില്ല. സഞ്ജുവിനു പുറമേ ഇഷാന്‍ കിഷനും ടീമിലുണ്ട്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(നായകന്‍), ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മന്‍ ഗില്‍, രജത് പാടീദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാബാസ് അഹമദ്, ശാര്‍ദൂല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യയെ വിജയകരമായി നയിച്ച ശിഖര്‍ ധവാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നായകനാകുമെന്ന സൂചനയുണ്ടായിരുന്നു. സഞ്ജു ഉപ നായകനാകുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ശ്രേയസിനാണ് അവസരം ലഭിച്ചത്. ടീം ഇന്ത്യയിലെ പ്രധാന താരങ്ങള്‍ ട്വന്റി20 ലോകകപ്പിനായി ആറിന് ഓസ്‌ട്രേലിയയിലേക്കു പോകും. ആറിന് ലക്‌നൗവിലാണ് ഒന്നാം ഏകദിനം. രണ്ടും മൂന്നും മത്സരങ്ങള്‍ ഡല്‍ഹിയിലും റാഞ്ചിയിലുമായി നടക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *