റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു

October 5, 2022 - 8:01 pm

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. പൗരി ഗര്‍വാള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. 500 മീറ്റര്‍ താഴ്ചയുള്ള തോട്ടിലേക്ക് ബസ് മറിയുകയായിരുന്നു.ഹരിദ്വാറിലെ ലാല്‍ദാംഗില്‍ നിന്ന് കരാഗോണിലേക്ക് പോവുകയായിരുന്ന വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. സിംഡി ഗ്രാമത്തിന് സമീപം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു.അപകടവിവരമറിഞ്ഞ് നാട്ടുകാര്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുട്ടായതിനാല്‍ മൊബൈല്‍ ഫ്‌ലാഷ്ലൈറ്റ് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ബസില്‍ അമ്പതോളം പേര്‍ ഉണ്ടായിരുന്നതായി സംസ്ഥാന ഡിജിപി അശോക് കുമാര്‍ പറഞ്ഞു. പോലീസും എസ്ഡിആര്‍എഫും (സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി) സംഘവും ചേര്‍ന്ന് 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *