റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് രണ്ടാം ജയം

October 13, 2022 - 11:16 am

മൊഹാലി: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു രണ്ടാം ജയം. മത്സരത്തില്‍ 53 റണ്ണിന് കര്‍ണാടകയെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കേരളം നാലു വിക്കറ്റിന് 179 റണ്ണടിച്ചു. മറുപടി പറഞ്ഞ കര്‍ണാടക ഒന്‍പതു വിക്കറ്റിന് 129 റണ്ണില്‍ ഒതുങ്ങി. നാലോവറില്‍ 11 റണ്‍ മാത്രം വഴങ്ങി കര്‍ണാടകയുടെ ആദ്യ നാലു ബാറ്റര്‍മാരെ വീഴ്ത്തിയ വൈശാഖ് ചന്ദ്രന്‍ കേരള ബൗളര്‍മാരില്‍ തിളങ്ങി.

എസ്. മിഥുന്‍ രണ്ടും ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, കെ.എം. ആസിഫ് എന്നിവര്‍ ഓരോ ഇരകളെവീതം കണ്ടെത്തി. ദേവ്ദത്ത് പടിക്കല്‍ (ഒന്‍പത്), മായങ്ക് അഗര്‍വാള്‍ (പൂജ്യം), മനീഷ് പാണ്ഡെ (ഒന്‍പത്), കൃഷ്ണപ്പ ഗൗതം (രണ്ട്) തുടങ്ങിയ വമ്പമാര്‍ കളത്തിലിറങ്ങിയിട്ടും കര്‍ണാട നിറംമങ്ങി.നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വണ്‍ഡൗണായെത്തിയ മുഹമ്മദ് അസ്ഹറുദീന്‍ ടോപ് സ്‌കോററായി. 47 പന്തില്‍ ആറു സിക്സും എട്ടു ഫോറും പറത്തിയ അസ്ഹറുദീന്‍ 95 റണ്ണുമായി പുറത്താകാതെ നിന്നു. വിഷ്ണു വിനോദ് (34), രോഹന്‍ കുന്നുമ്മല്‍ (16) എന്നിവരും തരക്കേടില്ലാതെ ബാറ്റ്വീശി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *