റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോര്‍പറേഷനെതിരേ ബ്ലാസ്‌റ്റേഴ്‌സ്

October 21, 2022 - 12:50 pm

കൊച്ചി: ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2022-23 മത്സരങ്ങളുടെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷന്‍ നല്‍കിയ നോട്ടീസിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി.വിനോദ നികുതി ഒടുക്കുന്നതുമായ ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിരുദ്ധമായാണ് കോര്‍പ്പറേഷന്‍ നിലവില്‍ അയച്ചതെന്ന് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ നടപടി കോടതിയലക്ഷ്യമാണെന്നും രേഖാമൂലം മറുപടി നല്‍കിയതായും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ജി.എസ്.ടി. നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്‍പ്പടെ വിനോദ നികുതി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പുറമേ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷനും നിലവിലുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *