റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിജയവഴിയിലെത്താന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

October 23, 2022 - 8:19 pm

ഭുവവേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളി(ഐ.എസ്.എല്‍) ല്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മൂന്നാം മത്സരത്തില്‍ ഒഡീഷ എഫ്.സിയെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. സീസണിലെ ഉദ്ഘാടനമത്സരത്തില്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഈസ്റ്റ് ബംഗാളിനെതിരേ മിന്നും ജയവുമായിട്ടായിരുന്നു കേരളാ ടീമിന്റെ തുടക്കം. എന്നാല്‍ രണ്ടാം മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോടു വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. പോയിന്റ് പട്ടികയില്‍ ബ്ലാസ്‌റ്റേഴ്‌സ് എട്ടാമതും ഒഡിഷ ഒന്‍പതാം സ്ഥാനത്തുമാണ്.
ഇന്നലെ നടന്ന മുംബൈ സിറ്റി-ജംഷെഡ്പുര്‍ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും ഓരോ ഗോള്‍വീതം അടിച്ചു. ലാലിയന്‍സുവാല ചാങ്‌തെ മുംബൈക്കായും ഡാനിയല്‍ ചീമ ജംഷെഡ്പൂരിനായും സ്‌കോര്‍ ചെയ്തു.മറ്റൊരു മത്സരത്തില്‍ കരുത്തരായ ബംഗളുരുവിനെ ഹൈദരാബാദ് എഫ്.സി. വീഴ്ത്തി. ബര്‍ത്തലോമിയോ ഓഗ്‌ബെച്ചെ നേടിയ ഏകഗോളിനാണ് ഹൈദരാബാദിന്റെ ജയം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *