ആലപ്പുഴ: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാനങ്ങളില്‍ നവംബര്‍ ഒന്‍പതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ ഏഴിന് വൈകുന്നേരം ആറു മുതല്‍ ഒമ്പതിന് വൈകുന്നേരം ആറു വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ല കളക്ടര്‍ ഉത്തരവായി.
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, മുതുകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, പാലമേല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ദിവസമായ 10-ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ വോട്ടെണ്ണല്‍ കേന്ദ്രമായ എരമല്ലൂര്‍ സാംസ്‌കാരിക നിലയം, പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാള്‍, പാലമേല്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍, മുതുകുളം പഞ്ചായത്ത് മെയിന്‍ ഹാള്‍ എന്നീ കേന്ദ്രങ്ങളുടെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
