റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെവന്‍സ് ഫുട്‌ബോള്‍ മത്സരം: ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് വിജയികള്‍

October 29, 2022 - 11:00 pm

ആലപ്പുഴ: ലഹരിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ല യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ രണ്ട് ദിവസങ്ങളിലായി നടത്തിയ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തില്‍ ചെങ്ങന്നൂര്‍ ഗോള്‍ഡന്‍ ബൂട്ട് ഒന്നാം സ്ഥാനം നേടി. മണ്ണഞ്ചേരി നവജീവന്‍ ക്ലബ്ബ് രണ്ടാം സ്ഥാനവും വെണ്മണി അക്ഷരമുറ്റം ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി. 

സമാപന സമ്മേളനം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫി വിതരണവും എം.എല്‍.എ. നിര്‍വഹിച്ചു. ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.ജി. വിഷ്ണു വിജയികള്‍ക്കുള്ള സമ്മാനതുക വിതരണം ചെയ്തു. യുവജന ക്ഷേമ ബോര്‍ഡ് ജില്ല കോ- ഓര്‍ഡിനേറ്റര്‍ ജെയിംസ് സാമുവല്‍ അധ്യക്ഷനായി. 

ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയ ടീമുകള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപയാണ് സമ്മാനമായി നല്‍കിയത്. 

യുവജനക്ഷേമ ബോര്‍ഡ് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, എസ്.ഡി. കോളേജ് പ്രിന്‍സിപ്പാള്‍ സരസ്വതി അന്തര്‍ജനം, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ സാന്ദ്ര കൃഷ്ണന്‍, ടീം കേരള വൈസ് ക്യാപ്റ്റന്‍ ആസിഫ് മുഹമ്മദ്, അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *