പത്തൊൻപതാമത് എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയ്ക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ( എം.എ കോളേജ്) ഗ്രൗണ്ടിൽ തിരിതെളിഞ്ഞു. മേളയുടെ ഉദ്ഘാടനം കോതമംഗലം നഗരസഭാ ചെയർമാൻ കെ.കെ ടോമി നിർവഹിച്ചു.
മൂന്ന് ദിവങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന മേളയിൽ 14 വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും വിജയിച്ചെത്തിയ രണ്ടായിരത്തിൽ പരം കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. കോവിഡ് പ്രതിസന്ധി തീർത്ത രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ട്രാക്കും ഫീൽഡും വീണ്ടും ഉണർന്നിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി. ജി. അലക്സാണ്ടർ പതാക ഉയർത്തി. നഗരസഭ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.എ നൗഷാദ്, സിജോ വർഗീസ്, കെ.വി തോമസ്, ബിൻസി തങ്കച്ചൻ, രമ്യ വിനോദ്, വാർഡ് കൗൺസിലർമാർ മേളയുടെ വിവിധ കമ്മിറ്റി ഭാരവാഹികൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
