റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി

November 23, 2022 - 11:09 am

ദോഹ: സൗദി അറേബ്യക്കെതിരായ തോല്‍വിയില്‍ ഒന്നും പറയാനില്ലെന്ന് അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. 1990 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ തോല്‍ക്കുന്നത്. കിരീടം നേടാന്‍ സാധ്യതയുള്ളവരായാണു ലയണല്‍ സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ ഖത്തറിലെത്തിയത്.

സൗദി അട്ടിമറിച്ചതോടെ കണക്കുകള്‍ ആകെ മാറി. 26/11/2022 ശനിയാഴ്ച മെക്‌സിക്കോയ്‌ക്കെതിരേ നടക്കുന്ന മത്സരത്തിലും നവംബർ 30 ന് പോളണ്ടിനെതിരേ നടക്കുന്ന മത്സരത്തിലും ജയത്തില്‍ കുറഞ്ഞതൊന്നും അവരെ തൃപ്തിപ്പെടുത്തില്ല. അര്‍ജന്റീനയ്ക്കു വേണ്ടി തുടര്‍ച്ചയായി നാല് ലോകകപ്പുകളില്‍ ഗോളടിച്ച താരമെന്ന നേട്ടം കുറിച്ചെങ്കിലും സൗദിയോടു തോറ്റതു മെസിക്കു ക്ഷീണമായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *