റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെസി മെക്സിക്കന്‍ ജഴ്സി നിലത്തിട്ടു ചവിട്ടി: വിവാദം തണുപ്പിച്ച് മെക്സിക്കന്‍ ക്യാപ്റ്റന്‍

December 1, 2022 - 11:03 am

ദോഹ: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസി മെക്സിക്കന്‍ ജഴ്സി നിലത്തിട്ടു ചവിട്ടിയെന്ന വിവാദം തണുപ്പിച്ച് മെക്സിക്കന്‍ ക്യാപ്റ്റന്‍ ആന്ദ്രെ ഗ്വര്‍ഡാഡോ. മെസിക്കു കൈമാറിയ ജഴ്സി തന്റേതാണെന്നും വിയര്‍ത്തൊലിച്ച ജഴ്സി തറയില്‍ ഉണക്കാനിടുന്നതു പതിവാണെന്നും ഗ്വര്‍ഡാഡോ പറഞ്ഞു.

മത്സരശേഷം ലഭിക്കുന്ന ജഴ്സി ആരുടേതായാലും ഈവിധത്തിലാണ് ഉണക്കിയെടുക്കുന്നത്. ഫുട്ബോള്‍ ടീമുകളുടെ ഡ്രസിങ് റൂമുകളില്‍ എന്താണു നടക്കുന്നതെന്നു ചുരുക്കം ചിലര്‍ക്കു മാത്രമേ അറിയൂ.അതേക്കുറിച്ചു ധാരണയില്ലാത്തവരാണ് സംഭവം വിവാദമാക്കുന്നത്. മെസിയുമായി ബന്ധപ്പെട്ടുയര്‍ന്ന നിലവിലെ വിവാദത്തിലും ഇതുതന്നെയാണു നടന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ജഴ്സിവിവാദം ഉയര്‍ത്തിവിട്ട ബോക്സര്‍ കനേലോ അല്‍വാരസിനും ഡ്രസിങ് റൂമില്‍ അരങ്ങേറുന്നതെന്താണെന്ന് അറിയില്ലെന്നുറപ്പാണെന്നും ഗ്വര്‍ഡാഡോ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *