റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗ്രൂപ്പ് ഇ-യില്‍ ഇനി മരണക്കളികള്‍

December 1, 2022 - 10:59 am

ദോഹ: സ്പെയിന്‍-ജര്‍മനി പോര് സമനിലയിലായതോടെ മരണഗ്രൂപ്പായ ഇ യില്‍ ഇനി മരണക്കളികള്‍. സ്പെയിന്‍, ജപ്പാന്‍, കോസ്റ്ററിക്ക, ജര്‍മനി എന്നീ നാലു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകം. നാലു പോയിന്റുള്ള സ്പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്. ജപ്പാനും കോസ്റ്റാറിക്കയ്ക്കും മൂന്ന് പോയിന്റ് വീതമുണ്ട്. ജര്‍മനിക്കാകട്ടെ ഒറ്റപ്പോയിന്റ് മാത്രം. രണ്ടു മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുള്ള സ്പെയിനാണ് കാര്യങ്ങള്‍ ഏറ്റവും എളുപ്പം. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്താം. സമനിലയാണ് ഫലമെങ്കിലും അടുത്തഘട്ടം ഉറപ്പ്. ജര്‍മനിയോട് കോസ്റ്റാറിക്ക ജയിച്ചില്ലെങ്കില്‍ സ്പെയിനിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം. പക്ഷേ, സ്പെയിന്‍ അവസാന മത്സരത്തില്‍ തോറ്റാല്‍ ജര്‍മനിയുടെ മത്സരത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.ജര്‍മനിക്ക് ജയത്തില്‍ കുറഞ്ഞൊന്നും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് സമ്മാനിക്കില്ല. സ്പെയിന്‍-ജപ്പാന്‍ മത്സരത്തില്‍ ജപ്പാന്‍ ജയിച്ചാലും ജര്‍മനിയുടെ വഴിമുടങ്ങും. ഫലം സമനിലയെങ്കില്‍ ഗോള്‍ ശരാശരി ഉയര്‍ത്തണം.സ്പെയിനിനെ തോല്‍പ്പിച്ചാല്‍ ജപ്പാന് പ്രീക്വാര്‍ട്ടറിലെത്താം. സമനിലയെങ്കില്‍ കോസ്റ്റാറിക്കയുടെ തോല്‍വിക്കും ജര്‍മനിയുടെ ഒരു ഗോള്‍ ജയത്തിനുമായി കാത്തിരിക്കണം. അവസാന മത്സരത്തില്‍ ജര്‍മനിയോട് ഏറ്റുമുട്ടുന്ന കോസ്റ്റാറിക്ക ജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലെത്തും. സമനില ആണെങ്കില്‍ കോസ്റ്റാറിക്കയ്ക്ക് അവസാന പതിനാറിലെത്താന്‍ ജപ്പാന്‍ സ്പെയിനിനോട് തോല്‍ക്കേണ്ട സാഹചര്യമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *