സപ്‌ളൈകോ പുത്തരിക്കണ്ടം മൈതാനിയില്‍ ഡിസംബര്‍ 21 മുതല്‍ 2023 ജനുവരി രണ്ടു വരെയുള്ള ക്രിസ്മസ് /പുതുവര്‍ഷ ഫെയറിനു വേണ്ടി 5000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള സ്ഥലത്ത് അനുയോജ്യമായ രീതിയില്‍ കൗണ്ടറുകള്‍ സഹിതം സ്റ്റാളുകള്‍ തിരിച്ച് പന്തല്‍ നിര്‍മിക്കുന്നതിന് പരിചയസമ്പന്നരും അംഗീകൃത രജിസ്‌ട്രേഷനുമുള്ള പന്തല്‍ നിര്‍മാതാക്കളില്‍ നിന്നും പതിനായിരം രൂപ നിരതദ്രവ്യത്തോടു കൂടി മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഡിസംബര്‍ 5 രാവിലെ 10.30ന് മുമ്പായി തിരുവനന്തപുരം വലിയതുറയിലെ ജില്ലാ ഡിപ്പോ മാനേജര്‍ മുന്‍പാകെ നല്കണം. അന്നേദിവസം രാവിലെ 11.30ന് ഹാജരായ അപേക്ഷകരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസുകള്‍ തുറക്കും. ദര്‍ഘാസ് ഫോറവും വിശദവിവരങ്ങളും തിരുവനന്തപുരം ജില്ലാ ഡിപ്പോയില്‍ നിന്ന് ലഭിക്കും ഫോണ്‍ 0471 2500412, 9447975221, 9446592984.
