റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹാകിമി സ്‌പെയിനെതിരേ

December 6, 2022 - 7:14 am

ദോഹ: മൊറോക്കോയുടെ അഷ്‌റാഫ് ഹാകിമി ഇന്നു സ്‌പെയിനെ നേരിടാനിറങ്ങുന്നത് ഏറെ കൗതുകകരമാകും.സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ജനിച്ച ഹാകിമിക്ക് ഇന്ന് കളിക്കേണ്ടത് വളര്‍ത്തിയ നാടിനോടാണ്. അല്‍ റയാനിലെ എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍.വടക്കന്‍ ആഫ്രിക്കയിലെ പ്രമുഖ താരങ്ങളിലൊരാളാണ് വിങ്ബാക്കായ അഷ്‌റാഫ് ഹാകിമി. ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തിന്റെ വഴിമുടക്കിയതും താരം തന്നെ. സ്‌പെയിന്റെ ജൂനിയര്‍ ടീമില്‍ വരെ കളിച്ചു. മാഡ്രിഡിലെ വഴിയോര കച്ചവടക്കാരനായിരുന്നു പിതാവ്. മാതാവ് വീട്ടു ജോലിക്കാരിയും. ഏഴാം വയസില്‍ റയാല്‍ മാഡ്രിഡ് അക്കാദമിയുടെ ഭാഗമായി.

വൈകാതെ റയാല്‍ മാഡ്രിഡിന്റെ ലാ ലിഗ ടീമിലെത്തി. അവിടുന്നു ജര്‍മന്‍ €ബ് ബോറുസിയ ഡോര്‍ട്ട്മുണ്ടിലേക്കു വായ്പാ അടിസ്ഥാനത്തില്‍ മാറ്റം. ഇറ്റാലിയന്‍ സീരി എ €ബ് ഇന്റര്‍ മിലാനിലും കളിച്ചു. അവിടെനിന്നു ഫ്രഞ്ച് ലീഗ് വണ്‍ €ബ് പാരീസ് സെയിന്റ് ജെര്‍മെയ്‌നിലേക്ക്. ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ എന്നിവര്‍ക്കൊപ്പം പി.എസ്.ജിയില്‍ തുടരുകയാണിപ്പോള്‍.പിറന്ന നാടാണെങ്കിലും സ്‌പെയിന്‍ എപ്പോഴും അപരിജിതമായാണു തോന്നുന്നതെന്ന് 24 വയസുകാരനായ അഷ്‌റാഫ് ഹാകിമി പറഞ്ഞു. ഹാകിമി ആദ്യമായല്ല സ്‌പെയിനെതിരേ കളിക്കുന്നത്.2018 ലോകകപ്പില്‍ സ്‌പെയിനെ 2-2 കുടുക്കിയ മൊറോക്കോ ടീമിലും കളിച്ചു. എഫ് ഗ്രൂപ്പില്‍ ബെല്‍ജിയത്തെ 2-0 ത്തിന് അട്ടിമറിച്ചാണു മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. കാനഡയെയും തോല്‍പ്പിച്ചതോടെ ക്രൊയേഷ്യക്കൊപ്പം മുന്നേറി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *